/sathyam/media/media_files/2025/11/26/oip-1-2025-11-26-19-47-52.jpg)
പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ പരിധിക്കുള്ളില്‍ കഴിക്കുമ്പോള്‍ മാത്രം. അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
ഒരു പഠനമനുസരിച്ച്, ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഉപഭോഗം കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകില്ല. എന്നിരുന്നാലും, ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് മലബന്ധം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അമിതമായ പ്രോട്ടീന്‍ ഉപഭോഗത്തിന്റെ മറ്റൊരു പാര്‍ശ്വഫലം വൃക്ക തകരാറിലേക്ക് നയിച്ചേക്കാം എന്നതാണ്. ഭക്ഷണത്തിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉപഭോഗം ഇന്‍ട്രാഗ്ലോമെറുലാര്‍ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. അതിനാല്‍ തന്നെ വൃക്ക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രോട്ടീന്‍ ഉപഭോഗത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us