ശരീരഭാരം കൂട്ടാന്‍ മരച്ചീനി

ഇത് ദഹനം എളുപ്പമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. 

New Update
tapioca

ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മരച്ചീനി ഉത്തമമാണ്. മരച്ചീനിയില്‍ നിന്ന് തയ്യാറാക്കുന്ന പ്രത്യേകതരം അന്നജം രക്തത്തിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

Advertisment

മരച്ചീനിയില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ് രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും രക്തക്കുറവ് (അനീമിയ) പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമായതിനാല്‍ മരച്ചീനി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മരച്ചീനിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം എളുപ്പമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. 

പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ല കുടല്‍ ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നു. ഗ്ലൂറ്റന്‍ അലര്‍ജി ഉള്ളവര്‍ക്ക് മരച്ചീനി മാവ് നല്ലൊരു ബദലാണ്. 

Advertisment