കണ്ണൂര്‍: ആലക്കോട് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് മരത്തില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 17 വിദ്യാര്‍ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണംവിട്ട ജീപ്പ് റബര്‍ മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.