വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസ്:  സി.പി.എം. നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ  കോടതി ഇന്ന് പരിഗണിക്കും

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക.

New Update
4242

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സി.പി.എം. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Advertisment

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക. തട്ടിക്കൊണ്ടുപോയിട്ടില്ല. കലാ രാജുവിനെ സി.പി.എം. ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുക മാത്രമാണുണ്ടായതെന്നുമാണ് സി.പി.എം. നേതാക്കളുടെ വാദം. 

രാഷ്ട്രീയസമ്മര്‍ദം കാരണമാണ് കലാ രാജു തട്ടിക്കൊണ്ടു പോകല്‍ പരാതി നല്‍കിയതെന്ന വാദവും ജാമ്യാപേക്ഷയിലുണ്ട്. കേസില്‍ നാലു സി.പി.എം. പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 

 

Advertisment