/sathyam/media/media_files/A6ck3GOJhW1eQ1LY684V.jpg)
കൊല്ലം: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൊല്ലത്ത് രണ്ട് പ്രതികള്‍ പിടിയില്‍. ഏരൂരിലും ചിതറയിലുമായി രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ ഈച്ചംകുഴി സ്വദേശി അനില്‍കുമാര്‍ (41), പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി മോഹനന്‍ എന്നിവരാണ് അറസ്റ്റിലായത്.
കബഡി അധ്യാപകനായ അനില്‍കുമാര്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇയാള്‍ കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
മോഹനനെ ചിതറ പോലീസാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന മോഹനന്‍ 10 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റിലായത്. 2022 ജനുവരിയിലായിരുന്നു സംഭവം. കടയില്‍ പോയി മടങ്ങിയ 10 വയസുകാരനെ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us