കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച്  കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

മോനിപ്പള്ളി സ്വദേശികളായ ജസന്‍ സെബാസ്റ്റ്യന്‍, മിഥുന്‍ മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

New Update
44444

കോട്ടയം: കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മോനിപ്പള്ളി സ്വദേശികളായ ജസന്‍ സെബാസ്റ്റ്യന്‍, മിഥുന്‍ മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മോനിപ്പള്ളി പെട്രോള്‍ പമ്പില്‍ വച്ച് ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

Advertisment

കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ബസ് ട്രിപ്പ് അവസാനിപ്പിച്ച് രാത്രിയില്‍ മോനിപ്പള്ളി പെട്രോള്‍ പമ്പില്‍ എത്തിയ സമയം ബസിലുണ്ടായിരുന്ന പ്രതികള്‍ യാത്ര തുടരണമെന്ന് ആവശ്യപ്പെട്ടതിനെ ബസ്സിലെ കണ്ടക്ടര്‍ എതിര്‍ക്കുകയും തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്ന് കണ്ടക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

ഈ സമയം പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ കണ്ടക്ടറായ തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ഇതിനെ ചോദ്യം ചെയ്യുകയും ജസനും, മിഥുനും ചേര്‍ന്ന് ഇയാളെയും മര്‍ദ്ദിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 

തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് എടുത്ത് തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു.

 

Advertisment