ആലപ്പുഴ: സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയ കിരീടം നേടിയ അധ്യാപികയെ ജോലിയില്‍ നിന്നും മാനേജ്‌മെന്റ് പിരിച്ചുവിട്ടു. അധ്യാപിക നിയമ നടപടിയിലേക്ക്.
ചേര്‍ത്തല കെ.വി.എം. ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോളേജില്‍ നിന്നാണ് അരീപ്പറമ്പ് സ്വദേശിയും കോളേജിലെ ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫസര്‍ അനിത ശേഖറിനെ കെ.വി.എം. ട്രസ്റ്റ് മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
സര്‍വ്വീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയും സ്ത്രീത്വത്തിന്റെ അന്തസും സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്ന കെ.വി.എം. ട്രസ്റ്റ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഫ. അനിത ശേഖര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.