Advertisment

മാരാരിക്കുളത്ത് മദ്യ ലഹരിയില്‍ യുവാവ് ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗുരുതര പരിക്ക്

കഞ്ഞിക്കുഴി എസ്.എസ്. ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
tetet

ആലപ്പുഴ: മാരാരിക്കുളത്ത് മദ്യ ലഹരിയില്‍ യുവാവ് ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി എസ്.എസ്. ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്.

Advertisment

സംഭവത്തില്‍ മാരാരിക്കുളം സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.50നായിരുന്നു സംഭവം. ബാറിനുള്ളില്‍ പ്രമോദ് ബഹളമുണ്ടാക്കിയത് ജീവനക്കാര്‍ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.

 

Advertisment