/sathyam/media/media_files/2025/02/10/UE2LxqiXzZP5OwECItXe.jpg)
ആലപ്പുഴ: അര്‍ത്തുങ്കലില്‍ ഗുണ്ടാസംഘം ബാര്‍ അടിച്ചുതകര്‍ത്തു. ചള്ളിയില്‍ക്കാട്ട് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിഷ്ണു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടിവാളുമായി എത്തിയ മൂന്നംഗ സംഘം ബാറിലേക്ക് കയറി മദ്യക്കുപ്പികളടക്കം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗം സംഘം മാസ്‌ക് ധരിച്ചാണ് ബാറിലേക്ക് കയറി. വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ ബാറിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്കോടി.
പിന്നാലെ ബാറിലെ മേശയും കസേരയും മദ്യകുപ്പികളുമെല്ലാം അടിച്ചുതകര്‍ത്തു. ഗുണ്ടാസംഘത്തിലെ ഒരാള്‍ ബാറില്‍ നിന്ന് വിലകൂടിയ മദ്യക്കുപ്പികളും എടുത്തുകൊണ്ടുപോയി. ബാറിന്റെ കൂറ്റന്‍ എല്‍ഇഡി ബോര്‍ഡ് റോഡിലേക്ക് മറിച്ചിട്ട് ഗതാഗതം തടസപ്പെടുത്തിയശേഷമാണ് പ്രതികള്‍ സ്ഥലത്ത് നിന്ന് പോയത്. സംഭവത്തില്‍ മറ്റ് രണ്ട് രണ്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us