/sathyam/media/media_files/2025/12/10/2109403-pink-eye-03112023-2025-12-10-13-57-36.jpg)
ചെങ്കണ്ണ് ഉള്ളപ്പോള്‍ കുളിക്കാമെങ്കിലും വ്യക്തി ശുചിത്വം പാലിക്കാനും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം.
ഓരോ തവണ കുളിക്കുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നതിന് മുമ്പ് കൈ കഴുകണം.ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണം, പകരം തണുത്ത വെള്ളം ഉപയോഗിക്കാം.
കണ്ണ് കഴുകാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം, ഇത് കണ്ണുകള്‍ക്ക് കുളിര്‍മയും സുഖവും നല്‍കും, നീര്‍ക്കെട്ടും പഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. കണ്ണിന് ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക. വിശ്രമം എടുത്താല്‍ രോഗം പെട്ടെന്ന് ഭേദമാക്കാന്‍ സഹായിക്കും.
രോഗമുള്ളയാള്‍ ഉപയോഗിക്കുന്ന ടവ്വല്‍, സോപ്പ്, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. എത്രയും പെട്ടെന്ന് നേത്രരോഗവിദഗ്ധനെ കാണുക. സ്വന്തമായി തുള്ളിമരുന്ന് വാങ്ങാതിരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us