/sathyam/media/media_files/2025/12/16/adalodakam2-2025-12-16-19-17-21.jpg)
ആടലോടകം പ്രധാനമായും ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇതിന്റെ ഇല പിഴിഞ്ഞ് തേന്‍ ചേര്‍ത്തും, കഷായം വെച്ചും, ഇല ഉണക്കിപ്പൊടിച്ച് മറ്റു ചേരുവകള്‍ക്കൊപ്പം കഴിച്ചുമെല്ലാം ഉപയോഗിക്കാം. കൂടാതെ രക്തപിത്തം, ക്ഷയം, വയറുവേദന, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും ഇത് ഔഷധമാണ്.
ആടലോടക ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയും കഫക്കെട്ടും കുറയ്ക്കും. ആടലോടക നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കുന്നത് കഫം ഇല്ലാതാക്കും. ഇല ഉണക്കിപ്പൊടിച്ച് അരി വറുത്തത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് കഴിക്കാം.
ആസ്തമ, ബ്രോങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് ആടലോടകത്തിന്റെ ഇല ഫലപ്രദമാണ്. ഇല ഉണക്കി ചുരുട്ടാക്കി പുകവലിക്കുന്നത് ആസ്ത്മയ്ക്ക് ആശ്വാസം നല്‍കും. ആടലോടകം, ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി എന്നിവ ചേര്‍ത്തുള്ള കഷായം ശ്വാസതടസ്സത്തിന് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us