തലശേരിയില്‍ പൂട്ടിയിട്ടിരുന്ന കോഫി ഷോപ്പിലാണ് മോഷണം; സി.സി.ടിവിയും എ.സിയും ഉള്‍പ്പെടെ കവര്‍ന്നു

ആഴ്ചകളായി കോഫി ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്.

New Update
353546464565

തലശേരി: നാളുകളായി പൂട്ടിയിട്ടിരിക്കുന്ന കടയില്‍ മോഷണം. ജില്ലാ കോടതി പരിസരത്തെ സെറ്റിനറി പാര്‍ക്കിലുള്ള മോള്‍ട്ടണ്‍ കോഫി ഷോപ്പിലാണ് മോഷണം. കടയിലെ സി.സി.ടിവിയും രണ്ട് എ.സിയും അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചു. 

Advertisment

പൂട്ടിക്കിടക്കുന്നതായതിനാല്‍ കടയ്ക്കകത്ത് പണമുണ്ടായിരുന്നില്ല. കടയില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. 
ആഴ്ചകളായി കോഫി ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയ ശേഷം ആസൂത്രിതമായി മോഷണം നടത്തിയെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment