മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്:  എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക്  മൂന്നു വര്‍ഷം തടവ്, പത്താം പ്രതിയെ വെറുതേ വിട്ടു

രണ്ട് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

New Update
424242

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ട് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി വിചാരണയ്ക്ക് മുമ്പ് മരിച്ചിരുന്നു. പതിനൊന്നാം പ്രതിക്ക് മൂന്നു വര്‍ഷം തടവാണ് ശിക്ഷ. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

Advertisment

ഒന്നാം പ്രതിയും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുമായ ടി.കെ.  രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ  സഹോദരനും അഞ്ചാം പ്രതിയുമായ മനോരാജ് നാരായണന്‍, എന്‍.വി.  യാഗേഷ്, കെ. ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി. പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. 

ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട രജീഷ് ഉള്‍പ്പടെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികളില്‍ രണ്ടുപേര്‍ വിചാരണവേളയില്‍ മരിച്ചു. 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന വിരോധത്തിലാണ് കൊലപ്പെടുത്തിയത്. 

Advertisment