കാഞ്ഞങ്ങാട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ വീട് പൂര്‍ണമായും തകര്‍ന്നു വീണു. മൂന്നുകുട്ടികളടക്കം വല്യമ്മയും കൊച്ചുമക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു കുട്ടിക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി 11.45നുണ്ടായ കാറ്റില്‍ വീട് നിലം പൊത്തുകയായിരുന്നു. അതിഞ്ഞാല്‍ ജുമാ മസ്ജിദിന് എതിര്‍വശത്തെ റിയാസിന്റെ വീടാണ് തകര്‍ന്നു വീണത്. റിയാസിന്റെ സഹോദരിയുടെ മകന്‍ ബാസിലി(8)നാണ് പരിക്കേറ്റത്. സഹോദരി മിസ്രി (11), റിയാസിന്റെ ഉമ്മ കാഞ്ഞിരായില്‍ കെ. ആയിഷ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
ഓടുപാകിയ വീടാണ് തകര്‍ന്നത്. ബാസിലിന് കാലില്‍ ഓട് വീടാണ് പരിക്കേറ്റത്. വീട് വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് പുറത്തേക്ക് ഓടിയതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. പുറത്തെത്തുമ്പോഴേക്കും വീട് പൂര്‍ണമായും തകര്‍ന്നു വീണിരുന്നു