/sathyam/media/media_files/sIO9MSzaofeZTNqF7FAc.jpg)
കൊല്ലം: ചിതറയില്‍ വിദ്യാര്‍ത്ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചിതറ മൂന്നുമുക്ക് സ്വദേശി മുസ്സമിലി(18)നെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ബൗണ്ടര്‍ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെയാണ് പരാതി.
കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കടയ്ക്കലിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ച ബസ് കേടായി. റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്സമിലിനോട് ബൈക്കിലെത്തിയ ഷിബു കയര്‍ത്തു.
റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി മര്‍ദിച്ചു. പ്രതികള്‍ പോലീസിനെ വിളിച്ചു വരുത്തിയതിനെത്തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.
ഷിബുവിനെ വിട്ടയ്ക്കാനും ശ്രമിച്ചു. മുസ്സമിലിന്റെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷിബുവിനും ഇയാള്‍ക്ക് സഹായം നല്‍കിയ രണ്ടുപേര്‍ക്കും രക്ഷപ്പെടാനും പോലീസ് അവസരമൊരുക്കിയെന്നും കുടുംബം പരാതിയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us