താമരശേരിയില്‍ മയക്കുമരുന്നു ലഹരിയില്‍ ഭാര്യയെ ക്രൂരമായി  മര്‍ദ്ദിച്ച സംഭവം: പ്രതി പിടിയില്‍

താമരശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയുടെ ഭര്‍ത്താവ് നൗഷാദാണ് പിടിയിലായത്.  

New Update
1313

കോഴിക്കോട്: താമരശേരിയില്‍ മയക്കുമരുന്നു ലഹരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി പിടിയില്‍. താമരശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയുടെ ഭര്‍ത്താവ് നൗഷാദാണ് പിടിയിലായത്.  

Advertisment

ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം സഹിക്കവയ്യാതെ നസ്ജയും എട്ടുവയസുകാരിയായ മകളും ഓടിരക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10ന് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുട്ടിയുമായി വീടുവിട്ടോടിയത്.

മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവ് തലയില്‍ ക്രൂരമായി മര്‍ദിച്ചെന്നും കൊലപ്പെടുത്താനായി വീടിന് ചുറ്റും വാളുമായി ഓടിച്ചെന്നും യുവതി പറഞ്ഞു. വീടുവിട്ടിറങ്ങി ജീവനൊടുക്കാന്‍ ഒരുങ്ങിയ യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Advertisment