മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയടിച്ച്  അപകടം; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കരുവാരക്കുണ്ട് പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റഫീഖാണ് മരിച്ചത്.

New Update
433555555

മലപ്പുറം: മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റഫീഖാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപത്താണ് അപകടം. കരുവാരക്കുണ്ടില്‍ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടമുണ്ടായത്. 

Advertisment