വെട്ടിയത് ഏഴു തവണ, മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; 18 വയസുകാരന്‍ പോലീസില്‍ കീഴടങ്ങി

വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.

New Update
42424242

മലപ്പുറം: വീണാലുക്കലില്‍ യുവാവിനെ പതിനെട്ടു വയസുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മലപ്പുറം സ്വദേശി റാഷിദ് (18) പോലീസില്‍ കീഴടങ്ങി.

Advertisment

ഇന്നലെ രാത്രിയാണ് സംഭവം. സുഹൈബിനെ പിന്തുടര്‍ന്ന് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് ഏഴ് തവണ വെട്ടിയെന്നാണ് വിവരം. റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

Advertisment