/sathyam/media/media_files/2025/02/12/FHpp3NUHHBQujl5fbkTU.jpg)
മലപ്പുറം: ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ഉദിന്‍പറമ്പ് സ്വദേശികളായ സുബൈര്‍, റാഫി, ലബീബ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുബൈറിനെ വാള്‍ കൊണ്ട് തലയ്ക്ക് വെട്ടിയാണ് മുറിവേല്‍പ്പിച്ചത്.
സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമി സംഘം തല്ലി തകര്‍ത്തു. ചങ്ങരംകുളത്ത് അക്രമം നടത്തി മടങ്ങിയ സംഘത്തിന്റെ വാഹനം ലബീബിനെ ഇടിച്ച് തെറിപ്പിച്ചു.
പരിക്കേറ്റ മൂന്നുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുന്നംകുളം സ്വദേശികളായ ബാദുഷ, മണി കണ്ഠന്‍, ചാവക്കാട് സ്വദേശി നിജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യ മാഫിയയ്‌ക്കെതിരെ പ്രതികരിക്കുകയും പോലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്റെ വൈരാഗ്യത്തില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തിനാണ് സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിന് ശേഷമാണ് സംഘം ആക്രമണം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us