തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം  യുവതിയുടെ നാല് പവന്റെ മാല കവര്‍ന്ന് കടന്നുകളഞ്ഞു

പാട്ടത്തിന്‍കരയില്‍ നിന്ന് പള്ളിക്കല്‍ നാഗരുകാവ് പോകുന്ന റോഡില്‍ വച്ചായിരുന്നു സംഭവം.

New Update
242431312

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം യുവതിയുടെ നാല് പവന്റെ മാല കവര്‍ന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ പാട്ടത്തിന്‍കര സ്വദേശിനി ശരണ്യ കടയില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പാട്ടത്തിന്‍കരയില്‍ നിന്ന് പള്ളിക്കല്‍ നാഗരുകാവ് പോകുന്ന റോഡില്‍ വച്ചായിരുന്നു സംഭവം.

Advertisment

ശരണ്യയെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ടുപേരിലൊരാള്‍ പെട്ടെന്ന് റോഡിലേക്ക് വാഹനം നിര്‍ത്തി ഇറങ്ങി. പിന്നാലെ റോഡിന് കുറുകെ നിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

മാല പിടിച്ചു പറിച്ചതിനെത്തുടര്‍ന്ന് കഴുത്തില്‍ ചെറിയ മുറിവേറ്റ ശരണ്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി മംഗലപുരം പോലീസ് പറഞ്ഞു.