മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ്  പരിശോധനയ്ക്കിടെ ആക്രമണം നടത്തിയത്.

New Update
3244444

ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു.

Advertisment

ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ്  പരിശോധനയ്ക്കിടെ ആക്രമണം നടത്തിയത്. രാത്രി 11.15നായിരുന്നു സംഭവം. ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

ഇരുവര്‍ക്കുമെതിരെ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും മര്‍ദ്ദിച്ചതിനും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചതിനും ആശുപത്രിയില്‍ നാശനഷ്ടം ഉണ്ടാക്കിയതിനുമെല്ലാം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

Advertisment