/sathyam/media/media_files/1DB2VyInm6Yd5yyJKUO9.jpg)
ആലപ്പുഴ: വഴിസൗകര്യമില്ലാത്തതിനാല്‍ വീട്ടില്‍നിന്ന് രണ്ടു കിലോ മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ ഗൃഹനാഥന്‍ യഥാസമയം ചികിത്സകിട്ടാതെ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കഞ്ഞിപ്പാടം പന്ത്രണ്ടില്‍ച്ചിറയില്‍ വിജയകുമാറാ(കുട്ടന്‍-48)ണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്കുശേഷം വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. കഞ്ഞിപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുമേഖലയിലുള്ള തോട്ടങ്കരഭാഗത്താണ് കര്‍ഷകത്തൊഴിലാളിയായ വിജയകുമാര്‍ താമസിക്കുന്നത്. ഇവിടെ റോഡും വഴിസൗകര്യവുമില്ല.
ഇതിനാല്‍ വിജയകുമാറിനെ വളരെ വൈകിയാണ് റോഡിലെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഏതാനും മാസം മുമ്പ്് ഇദ്ദേഹത്തിന്റെ അയല്‍വാസിയും സമാനസാഹചര്യത്തില്‍ മരിച്ചിരുന്നു. അമ്മ: ശാന്ത. ഭാര്യ: സീമ. മക്കള്‍: അനന്തു, അഞ്ജലി. സഞ്ചയനം ശനിയാഴ്ച 8.45ന്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us