Advertisment

സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ തര്‍ക്കം;  കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ കടിച്ചു

സംഭവത്തില്‍ പോലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി നല്‍കി.

New Update
45555555555555

കാക്കനാട്: സ്വകാര്യ ബസിലെ തര്‍ക്കത്തിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ കടിച്ചു. നെഞ്ചില്‍ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കങ്ങരപ്പടി സ്വദേശി വി.ജെ.കൃഷ്ണജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി നല്‍കി.

വിദ്യാര്‍ഥിയുടെ നെഞ്ചില്‍ രണ്ടു പല്ലുകളില്‍നിന്നേറ്റതിനു സമാനമായ മുറിവുണ്ട്. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ 'മദീന' ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. മുഖത്തും അടിച്ചു.

ഇടപ്പള്ളിയില്‍നിന്ന് ബസില്‍ കയറിയ തന്നോട് മോശമായ പെരുമാറ്റമായിരുന്നു. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിര്‍ത്തി. ഇവിടെ നിന്നാല്‍ പോരേ എന്നു ചോദിച്ചത് കണ്ടക്ടറെ പ്രകോപിപ്പിക്കുകയും ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ആക്രമിച്ചെന്നുമാണ് പരാതി.

Advertisment