കാസര്‍ക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷം പ്രചരിപ്പിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്നു പോലീസ് വ്യക്തമാക്കി.
കേരളാ പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
''റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തും..''
മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസില്‍ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.