വയനാട്: താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അഴുക്കുചാലില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
വാഹനങ്ങള്‍ വണ്‍വേയായി കടത്തിവിടുന്നുണ്ട്. രാവിലെ 6.30നാണ് ചുരം എട്ടാം വളവിനടുത്ത് ബസ് കുടുങ്ങിയത്. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ അഴുക്കുചാലിലേക്ക് തെന്നിമാറുകയായിരുന്നെന്നാണു വിവരം. ബസ് കുടുങ്ങിയതോടെ ഒരു കിലോ മീറ്ററിലേറെ ദൂരത്തില്‍ വാഹനഗതാഗതം തടസപ്പെട്ടു.