ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

ഒളിവില്‍ പോയ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്

New Update
444

പത്തനംതിട്ട: ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ അസം സ്വദേശികളായ ഖരീമുള്ള, അമീര്‍, റിബുള്‍ എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്.

Advertisment

പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആനകുത്തിയിലെ വാടക വീട്ടിലാണ് ബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികള്‍ ശല്യം ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികള്‍ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Advertisment