Advertisment

അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പതിനഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്; കാല്‍ ചവിട്ടിയൊടിച്ചു, മൂക്കിന്റെ എല്ല് തകര്‍ന്നു; ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ചികിത്സയില്‍

സംഭവത്തില്‍ പിതാവ് സോജി മാത്യു, ഇയാളുടെ സഹോദരി സോളി തോമസ്, മാതാവ് അച്ചാമ്മ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

New Update
5666333

മൂന്നാര്‍: അമ്മയെ പിതാവ് ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പരിനഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കാല്‍ ഓടിയുകയും മൂക്കിന്റെ എല്ല് തകരുകയും ചെയ്തു. സംഭവത്തില്‍ പിതാവ് സോജി മാത്യു, ഇയാളുടെ സഹോദരി സോളി തോമസ്, മാതാവ് അച്ചാമ്മ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Advertisment

ഗുുതര പരിക്കേറ്റ കുട്ടി നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സോജിയുടെ ആക്രമണത്തില്‍ ഭാര്യ പ്രിയയ്ക്കും മൂത്ത മകള്‍ക്കും പരിക്കുണ്ട്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പ്രിയയും മക്കളും ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സോളി വീട്ടിലെത്തിയപ്പോള്‍ വീണ്ടും വഴക്കുണ്ടായി. ഈ സംഭവത്തിനിടെയിലാണ് സോജി ഭാര്യയെ മര്‍ദ്ദിച്ചത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇളയമകളുടെ കാല്‍ സോജി ചവിട്ടി ഒടിക്കുകയായിരുന്നു.

 

Advertisment