വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞ  പ്രതികള്‍ ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

പെരിങ്ങാല മുരുകാലയം വീട്ടില്‍ സതീഷ് (36), ചെട്ടികുളങ്ങര തണല്‍വീട്ടില്‍ സുജിത്ത് (41) എന്നിവരാണ് പിടിയിലായത്.

New Update
535355

ആലപ്പുഴ: വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ട പ്രതികള്‍ ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. പെരിങ്ങാല മുരുകാലയം വീട്ടില്‍ സതീഷ് (36), ചെട്ടികുളങ്ങര തണല്‍വീട്ടില്‍ സുജിത്ത് (41) എന്നിവരാണ് പിടിയിലായത്. അറുന്നൂറ്റി മംഗലം സ്വദേശിയായ വയോധികയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. 

Advertisment

2023 ഫെബ്രുവരി 28നാണ് സംഭവം. അറുന്നൂറ്റി മംഗലം ഭാഗത്ത് പെയിന്റിംഗ് ജോലിക്കായി പോയ പ്രതികള്‍ സ്ഥിരമായി സ്ത്രീയുടെ കടയില്‍ കയറുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്ത് അടുപ്പം സ്ഥാപിച്ചു. 

തുടര്‍ന്ന് സ്ത്രീയുടെ കടയില്‍ ആരുമില്ലാത്ത സമയം നോക്കി 28ന് വൈകിട്ട് ഏഴിന് കടയില്‍ തനിച്ച് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് പ്രതികള്‍ കടന്നുകളയുകയായിരുന്നു. 

മോഷണം നടത്തിയ ശേഷം പ്രതികള്‍ മാല കായംകുളത്തുള്ള ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. പിന്നീട് പ്രതികള്‍ ഒളിവിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാവേലിക്കര പൊലീസ് അന്വേഷണം നടത്തിവരവെ ഇന്നലെ പ്രതികളെ ചെട്ടികുളങ്ങരയില്‍ നിന്നും പിടികൂടുകയായിരുന്നു.

Advertisment