ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളില്‍ ഓലമടല്‍ വീണ് യുവതിക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
57888

ആലപ്പുഴ: തലവടിയിൽ രണ്ട് വ്യത്യസ്ഥ അപകടങ്ങളിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്.

Advertisment

ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ ഓലമടൽ വീണും, കെ. എസ്.ആർ.ടി.സി. ബസ്സിന് മുന്നിൽ മരത്തിൻ്റെ ചില്ല വീണുമാണ് അപകടമുണ്ടായത്. 

ഇന്നലെ ഉച്ചകഴിഞ്ഞ് 3 ന് തലവടി കൊച്ചമ്മനം കലുങ്കിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേയ്ക്ക് തെങ്ങോല അടർന്നു വീണ് ഹെൽമറ്റ് പൊട്ടിയാണ് തലവടി സ്വദേശി ശ്രീലക്ഷ്മിക്ക് പരിക്കേറ്റത്. 

തലയോട്ടിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായതിനെ തുടർന്ന് എടത്വാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരപകടത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിന് മുൻപിലേയ്ക്ക് മരത്തിൻ്റെ ശിവരം അടർന്നു വീണു. തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപം വെച്ചാണ് അപകടം.

തിരുവല്ലയിൽ നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന് മുന്നിലേക്കാണ് മരക്കൊമ്പ് വീണത്.

Advertisment