വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച  യുവതിയില്‍നിന്ന് കഞ്ചാവ് പിടികൂടി

വര്‍ക്കല സ്വദേശിനി ബേബി ഷക്കീല(42)യ്ക്കാണ് പരിക്കേറ്റത്. 

New Update
54777yy

കൊല്ലം: അഞ്ചലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുന്നതിനിടെ കഞ്ചാവ് കണ്ടെത്തി. വര്‍ക്കല സ്വദേശിനി ബേബി ഷക്കീല(42)യ്ക്കാണ് പരിക്കേറ്റത്. 

Advertisment

അഞ്ചല്‍ ഏറം സ്വദേശിയായ യുവാവിനോടൊപ്പം ഇവര്‍ ബൈക്കില്‍ പോകവെ കഴിഞ്ഞ ദിവസം കരുകോണില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

എന്നാല്‍, ആശുപത്രി അധികൃതര്‍ വിവരമറിയിച്ചിട്ടും സംഭവം പോലീസ് ഗൗരവമായിട്ടെടുത്തില്ലെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ് പോലീസ് ആശുപത്രിയിലെത്തി നടപടി സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നു. 

സംഭവത്തില്‍ യുവതിയുടെ കൂടെവന്ന യുവാവിനെ പോലീസ് വിട്ടയച്ചു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തില്ല. ഒപ്പം യുവതിക്കെതിരേ പോലീസ് കേസെടുത്തു.

Advertisment