/sathyam/media/media_files/4d0m3jE8bWlJDqkRl29W.jpg)
ആലപ്പുഴ: ചന്തിരൂരില്‍ ആന വിരണ്ടതിനെത്തുടര്‍ന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. ഗുരുതര പരിക്കേറ്റ അരൂര്‍ സ്വദേശി ആല്‍ബി(22)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തിയയാളെക്കുറിച്ച് വിവരം ലഭിച്ചതായും ആക്രമണകാരണം മുന്‍വൈരാഗ്യമാണെന്നും പോലീസ് പറയുന്നു. ചന്തിരൂരിലെ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. ആന വിരണ്ടോടുന്നത് കണ്ടാണ് ജനം ഓടിയത്. അതിനിടെയാണ് യുവാവിന് കുത്തേറ്റത്.
പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പോലീസ് പറയുന്നത്. മുന്‍വൈരാഗ്യമാണ് യുവാവിനെ ആക്രമിക്കാന്‍ കാരണം. ഇതിന് മുന്‍പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് വിവരം. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us