ആലപ്പുഴയിൽ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവർന്ന ദമ്പതികള്‍ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
255566

ഹരിപ്പാട്: സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പിടികൂടി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടികൂടി.

Advertisment

കരുവാറ്റ കൊച്ചു കടത്തശ്ശേരിൽ പ്രജിത്ത് (37), ഭാര്യ രാജി പിടിയിലായി. 

മെയ് 25ന് രാത്രി 7.30ന് മുട്ടം എൻ.ടി.പി.സി. റോഡിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ ആഭരണങ്ങളാണ് കവർന്നത്. 

 ഹരിപ്പാട് തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങി യുവതി നങ്ങിയാർകുളങ്ങര കവല ജംഗ്ഷനിൽ എത്തിയപ്പോൾ പ്രതികൾ യുവതിയെ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വാഹനം ഇടിച്ചിട്ടു. 

രക്ഷിക്കാനെന്ന വ്യാജേനെ പ്രതികൾ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. 

യുവതി റെയിൻകോട്ട് ഇട്ടിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. തള്ളിയിട്ട പാദസരം പൊട്ടിച്ചെടുക്കുകയും ബിരുദം ഓടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ വീണ്ടും തള്ളിയിട്ട് കൈചെയിൻ, മോതിരം എന്നിവ കവരുകയും ചെയ്തു. 

കുട്ടിയുടെ മൊബൈൽ ഫോൺ പ്രതികൾ ചെളിയിൽ വലിച്ചെറിഞ്ഞു. പെൺകുട്ടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. യുവതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. 

പോലീസ് നടത്തിയ പരിശോധനയിൽ സ്വർണാഭരണത്തിൻ്റെ കുറച്ച് ഭാഗങ്ങൾ സംഭവം പ്രദേശത്ത് നടന്ന രണ്ട് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി. പുരുഷ വേഷത്തിൽ വന്ന് വാഹനത്തിന് പുറകിലിരുന്ന സ്ത്രീ കൃത്യം നടത്തിയ ശേഷം കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം ആളില്ലാത്ത സ്ഥലത്ത് എത്തി സ്ത്രീവേഷം ധരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment