കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി.ജെ.പി. ജയിക്കില്ല,  രണ്ടാം സ്ഥാനം പോലും കിട്ടില്ല, വര്‍ഗീയതയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

New Update
3535555

ചേര്‍ത്തല: കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി.ജെ.പി. ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 20 മണ്ഡലങ്ങളില്‍ ഒന്നില്‍പോലും ബി.ജെ.പി. ജയിക്കില്ല. ഒരു മണ്ഡലത്തിലും ബി.ജെ.പിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

''വര്‍ഗീയതയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കുകയും അവരെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. യു.എ.പി.എ, പി.എം.എല്‍.എ. തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്നു സി.പി.എം, പ്രകടനപത്രികയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇതു കാണാന്‍ കഴിയില്ല. 

2016ല്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറന്നു. ബി.ജെ.പിയുടെ കരുത്തിന്റെ ഭാഗമായി തുറന്നതല്ല. ബി.ജെ.പിക്ക് പോലും അങ്ങനെ അവകാശപ്പെടാനാകില്ല. 2021ലെ തെരഞ്ഞെടുപ്പില്‍ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിച്ചു. വി. ശിവന്‍കുട്ടി അവിടെനിന്നാണ് ജയിച്ചത്. 2011ല്‍ 17.38 ശതമാനം വോട്ട് യുഡിഎഫിന് നേമത്തുണ്ടായിരുന്നു. 2016ല്‍ 9.7 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ട് എവിടെപ്പോയി. ആ വോട്ട് ചെന്നപ്പോഴാണ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായത്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കി യു.ഡി.എഫ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ലാ ഞങ്ങള്‍..''- മുഖ്യമന്ത്രി പറഞ്ഞു.

Advertisment