എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്, ഇതില്‍ എന്ത് സന്ദേശമാണുള്ളത്, ഇന്ന് മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ല: ജി. സുധാകരന്‍

"ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല"

New Update
424242

ആലപ്പുഴ: ഇന്നത്തെ സിനിമകള്‍ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് സി.പി.എം. നേതാവ് ജി. സുധാകരന്‍. 

Advertisment

ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടേത് ഓവര്‍ നാട്യമാണ്. അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. 

എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കുന്നത്. എന്ത് സന്ദേശമാണ് ഇതിലെല്ലാം ഉള്ളത്. മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ല. 

അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു വരികയാണ്. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാന്‍ പാടില്ല. ആ തെറ്റു തന്നെ ശരിയായി പോയ്‌ക്കൊണ്ടിരിക്കും. അതിനിശിതമായ സാമൂഹിക വിമര്‍ശനത്തിലൂടെയല്ലാതെ കേരളം നന്നാകാന്‍ പോകുന്നില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. 

Advertisment