Advertisment

കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യബസ്  സ്റ്റാന്‍ഡിനുള്ളില്‍ തീപിടിത്തം

പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറിനുശേഷമാണ് തീയണച്ചത്.

New Update
313133

കോട്ടയം: മെഡിക്കല്‍ കോളജ് സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ തീപിടിത്തം. സ്റ്റാന്റിനുള്ളിലെ യുണൈറ്റഡ് ബില്‍ഡിംഗിലെ ഗ്രൗണ്ട് ഫ്‌ളോറിലെ നാല് കടമുറികള്‍ക്കാണ് തീ പിടിച്ചത്.

Advertisment

ചെരുപ്പ്, മെത്തകള്‍, തലയണകള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഇരുമ്പ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് തീ പിടിച്ചത്. 

കോട്ടയം നിലയത്തിലെ വിവിധ നിലയങ്ങളില്‍ നിന്നുള്ള പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറിനുശേഷമാണ് തീയണച്ചത്. തീയും പുകയും ഉയര്‍ന്നതോടെ മറ്റ് യൂണിറ്റുകളെ വിവരം അറിയിക്കുകയായിരുന്നു. 

കോട്ടയം, കടുത്തുരുത്തി നിലയങ്ങളില്‍ നിന്ന് മൂന്ന് യൂണിറ്റും വൈക്കം നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റും പാലാ, പാമ്പാടി നിലയങ്ങളില്‍ നിന്ന് ഓരോ യൂണിറ്റുകളും തീ അണയ്ക്കാനെത്തി.

Advertisment