ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25-ാം രാവിൽ ഖുർആൻ സമ്മേളനവും ഹിഫ്‌ള് സനദ് ദാനവും മർകസിൽ നടക്കും

New Update
Laylatul Qadr

കോഴിക്കോട്: ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25-ാം രാവിൽ ഖുർആൻ സമ്മേളനവും ഹിഫ്‌ള് സനദ് ദാനവും മർകസിൽ നടക്കും. മാർച്ച് 25 ന് വൈകുന്നേരം 4 മുതൽ 26 പുലർച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ-പ്രാർഥനാ മജ്‌ലിസുകളാണ് നടക്കുക. 


Advertisment

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക ഖുർആൻ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്. 


കൂടാതെ ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ മജ്ലിസ്, തൗബ, തഹ് ലീൽ പ്രാർഥനാ സംഗമം, ദൗറത്തുൽ ഖുർആൻ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാർമിക ജീവിതത്തിലൂടെ സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും വിവിധ പദ്ധതികളാണ് മർകസിൽ നടക്കുന്നത്. 


ഹലാവതുൽ ഖുർആൻ, തജ്‌വീദുൽ ഖുർആൻ, റൗളത്തുൽ ഇൽമ്, നൂറുൽ വാഖിഅ, മജ്ലിസുൽ ഇസ്തിഗ്ഫാർ, നൂറുൽ വിത്രിയ്യ തുടങ്ങി ദൈനംദിന പഠന പരിശീലന ക്ലാസുകളും തിദ്കാറു സ്വാലിഹീൻ, വനിതാ പഠന വേദി, പ്രഭാഷണങ്ങൾ, നസ്വീഹ തുടങ്ങി വൈജ്ഞാനിക സദസ്സുകളും സമ്മേളന പൂർവ പദ്ധതികളാണ്.  നടക്കും. വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്‌സുകളും ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി തയ്യാർ ചെയ്തിട്ടുണ്ട്. 


അനുദിനം വർധിക്കുന്ന കൊലപാതകങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കുമിടയിൽ ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുള്ള വിവിധ പദ്ധതികളും സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദർശനങ്ങളും സംഘടിപ്പിക്കും.

Advertisment