മലപ്പുറം: കുടിവെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കയ്യാങ്കളിയില്‍. മലപ്പുറം കുറ്റിപ്പുറത്ത് രണ്ട് പേര്‍ക്ക് കുത്തേറ്റു. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി സഹോദരന്മാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.