New Update
/sathyam/media/media_files/cMrV0WJpJdQwRA2ywYMm.jpg)
ആലപ്പുഴ: ഗൃഹനാഥനെ കിണറ്റിനുള്ളില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കറ്റാനം ഭരണിക്കാവ് ഓലിക്കല്‍ വീട്ടില്‍ വിജയകുമാറാ(48)ണ് മരിച്ചത്. ഇന്നു രാവിലെയാണ് വിജയകുമാറിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് വീടിനു സമീപമുള്ള കാവില്‍ വിളക്കു തെളിയിക്കാന്‍ പോയ വിജയകുമാര്‍ തിരിച്ചു വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാരും നാട്ടുകാരും കാവിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കുറത്തിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇന്നു രാവിലെ കാവിനോടു ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളമെടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് സംശയം.
ഭാര്യ: ആര്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us