യു.ഡി.എഫിന്റെ തെരുവ് നാടകത്തില്‍ സി.പി.എം. നേതാക്കളെ അവഹേളിക്കുന്നു; ആലപ്പുഴയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

രാത്രി എട്ടിന് പുന്നപ്ര ബീച്ചിലാണ് സംഭവം.

New Update
5353535

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആലപ്പുഴയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ്. സംഘര്‍ഷം. യു.ഡി.എഫിന്റെ തെരുവ് നാടകത്തിന് ഇടയിലേക്ക് സി.പി.എം. പ്രവര്‍ത്തകര്‍ ഇരച്ചുകയറി.

Advertisment

തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി. സി.പി.എം. നേതാക്കളെ നാടകത്തില്‍ അവഹേളിക്കുന്നെന്ന് ആരോപിച്ചായിരുന്നു സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

രാത്രി എട്ടിന് പുന്നപ്ര ബീച്ചിലാണ് സംഭവം. യു.ഡി.എഫ്. കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം നടക്കുന്നതിന്റെ ഇടയിലേക്ക് സി.പി.എം. പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയായിരുന്നു. പോലീസെത്തി ലാത്തി വീശിയാണ് പ്രധിഷേധക്കാരെ മാറ്റിയത്. കനത്ത പോലീസ് കാവലില്‍ നാടകം തുടര്‍ന്നു. 

Advertisment