ആലപ്പുഴയില്‍ എം.ഡി.എം.എയുമായി  യുവാവ് അറസ്റ്റില്‍

ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാര്‍ഡില്‍ ബംഗ്ലാവുപറമ്പ് വീട്ടില്‍ അന്‍ഷാദി(34)നെയാണ് പിടികൂടിയത്.

New Update
242424

ആലപ്പുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാര്‍ഡില്‍ ബംഗ്ലാവുപറമ്പ് വീട്ടില്‍ അന്‍ഷാദി(34)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.98 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

Advertisment

നോര്‍ത്ത് പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിലും ലഹരിമരുന്ന് പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. 

Advertisment