സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ദുരന്തം വിവാഹനിശ്ചയം നടക്കാനിരിക്കെ

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് പാര്‍വതി.

New Update
3222222

പാതിരപ്പള്ളി: സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതി ജഗദീഷാ(27)ണ് മരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് പാര്‍വതി.

Advertisment

കൊച്ചിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോള്‍ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാര്‍വതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

 കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് നാലിന് നടക്കും. വെളിയനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ് പാര്‍വതി. സഹോദരന്‍: ജെ.  കണ്ണന്‍ (ദുബായ്).

Advertisment