പ്രണയത്തില്‍നിന്ന് ഒഴിവായതിലുള്ള പക: കുത്തേറ്റ് ചികിത്സയിലായിരുന്ന  ഒഡീഷ സ്വദേശിനി മരിച്ചു; സുഹൃത്തിനായി തെരച്ചില്‍

ഒഡീഷ സ്വദേശിനി റിത്വിക സാഹു(25)വാണ് മരിച്ചത്.

New Update
535353ee5

ആലപ്പുഴ: പൂച്ചാക്കലില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പോലീസ് തിരച്ചില്‍ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു(25)വാണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേല്‍ (28) ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നാട്ടിലേക്ക് ഒളിവില്‍പ്പോയി. ഇയാളെ പിടികൂടാന്‍ പൂച്ചാക്കല്‍ പോലീസ് ഒഡീഷയിലേക്ക് പോയി. 

Advertisment

പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയില്‍ മാര്‍ച്ച് 31നു വൈകിട്ടാണ് റിത്വികയ്ക്ക് കുത്തേറ്റത്. സാമുവേല്‍ ബൈക്കിലെത്തി കുത്തിയ ശേഷം കടന്നുകളഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തില്‍ കുത്തിയെന്നാണ് പോലീസ് പറയുന്നത്. 

Advertisment