ഒരാഴ്ചയായി കാര്‍ തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം, കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കും, കാര്‍ വാഷിങ് സെന്ററില്‍ നിന്ന് പിടിച്ചെടുത്ത തുകയില്‍ തത്ക്കാലം അന്വേഷണമില്ല, കാര്‍ പുറത്തേക്ക് പോയോ എന്നറിയാന്‍ എല്ലാ സി.സി.ടിവികളും പരിശോധിക്കും; പിന്നിടുന്നത് നെഞ്ചിടിപ്പിന്റെ 17 മണിക്കൂറുകള്‍, മുള്‍മുനയില്‍ നാട്

വര്‍ക്കല കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നീളുന്നത്. 

New Update
5565656

കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 17 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ അന്വേഷണ സംഘം. വര്‍ക്കല കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നീളുന്നത്. 

Advertisment

പോലീസ് സംശയിക്കുന്ന കാറുള്ളത് തിരുവല്ലം ഡോള്‍ പ്ലാസയ്ക്ക് സമീപം.  ഒരാഴ്ചയായും ഇന്നലെ വൈകിട്ടും ഈ കാര്‍ ഇവിടെയുണ്ടായിരുന്നെന്നാണ് ജീവനക്കാര്‍ പറയുന്നത്. കസ്റ്റഡിയില്‍ എടുത്തവരെയും കാര്‍ വാഷിങ് സെന്റര്‍ ഉടമയേയും വിട്ടയയ്ക്കും. പിടിച്ചെടുത്ത തുകയിലും തല്‍ക്കാലം അന്വേഷണമുണ്ടാകില്ല. സംഭവുമായി ബന്ധമില്ലാത്തതിനാലാണിത്. 

കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു തന്നെയാണ് അന്വേഷണവും പരിശോധനയും പുരോഗമിക്കുന്നത്. പ്രതികള്‍ പോയ റോഡുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു തന്നെ പ്രതികളിലേക്ക് എത്താമെന്ന ശുഭസൂചനകളിലേക്കാണ് നീങ്ങുന്നത്. ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  സിസിടിവി ക്യാമറകള്‍, പരിശോധനകള്‍ നടത്തുന്നയിടങ്ങള്‍ ഒഴിവാക്കിയാണ് പ്രതികള്‍ കുട്ടിയുമായി പോയിട്ടുള്ളത്. സംശയമുള്ളവരെ ചോദ്യം ചെയ്തു വരികയാണ്. 

Advertisment