Advertisment

വര്‍ക്കലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം  കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഇതരസംസ്ഥാനക്കാരായ  തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍നിന്ന്  ചിക്കന്‍ ഫ്രൈ കണ്ടെത്തി

കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയുണ്ടായത്.

New Update
555555553

തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ഛര്‍ദ്ദിലും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലുമാണ ചികിത്സ തേടി. 

Advertisment

കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയുണ്ടായത്. നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഹോട്ടലില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തു.

തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ നിന്ന് ചിക്കന്‍ ഫ്രൈ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി.  നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ കട്ടിലനടിയില്‍ നിന്നാണ്  പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതെന്ന് നഗരസഭാ ജീവനക്കാര്‍ പറഞ്ഞു.

 

Advertisment