Advertisment

വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം; താപനില 43 ഡിഗ്രി സെല്‍ഷ്യസ് കടന്നു

സംസ്ഥാനത്ത് ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

New Update
4242442

പാലക്കാട്: വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഇന്ന് പാലക്കാട് ജില്ലയില്‍ അന്തരീക്ഷ താപനില 43 ഡിഗ്രി സെല്‍ഷ്യസ് കടന്നു. സംസ്ഥാനത്ത് ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

Advertisment

ആലത്തൂര്‍ എരിമായൂര്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ ഇന്ന് വൈകിട്ട് മൂന്നിന്് 43.1 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 2019നു ശേഷം ആദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തുന്നത്.

അതേസമയം, ബുധനാഴ്ച വരെ കേരളത്തില്‍ ചൂട് കൂടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

Advertisment