New Update
/sathyam/media/media_files/u70Y6jyOaFuHwhHBzR8Z.jpg)
മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍.
Advertisment
വള്ളിയൂര്‍കാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവന്‍ രഞ്ജിത്ത് (45), മകന്‍ ആദിത്ത് (20) എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്.
കാലിന് പരിക്കേറ്റത് ചികിത്സിക്കാനെത്തിയതായിരുന്നു അച്ഛനും മകനും. ഇതിനിടെ ആശുപത്രിയില്‍ വച്ച് വാക്കേറ്റമുണ്ടായി സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരല്‍ പൊട്ടലുണ്ടായി. കോടതിയില്‍ ഹാജയരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു