കെ.എം. മാണി മെമ്മോറിയല്‍ ഇന്‍ഡോര്‍ ഷട്ടില്‍  ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടനം ചൊവ്വാഴ്ച

നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെ.എം. മാണി മെമ്മോറിയല്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്.

New Update
77777

മീനച്ചില്‍: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെ.എം. മാണി മെമ്മോറിയല്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (ഫെബ്രുവരി 13) നടക്കും. 

Advertisment

മീനച്ചില്‍ പഞ്ചായത്ത് വിളക്കുംമരുത് വാര്‍ഡിലാണ് ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപതുലക്ഷം രൂപ ഉപയോഗിച്ചാണ് ഷട്ടില്‍ കോര്‍ട്ടിന്റെ പണികള്‍ തീര്‍ത്തിരിക്കുന്നത്. സായാഹ്ന വിനോദത്തിനും മാനസിക ഉല്ലാസത്തിനും ഊന്നല്‍ നല്‍കി കായിക വ്യായാമത്തിന് പ്രാധാന്യം നല്‍കാനാണ് ഷട്ടില്‍ കോര്‍ട്ട് നിര്‍മിച്ചത്. 

ചൊവ്വാഴ്ച വൈകുന്നേരം ആറിന് പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ നാല് പഞ്ചായത്തുകളിലും പ്രാദേശിക കളിസ്ഥലങ്ങള്‍ നിര്‍മിക്കുമെന്നും രണ്ടു പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അറിയിച്ചു.

Advertisment