ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ച് കയറി യുവാവ്; അസഭ്യം പറഞ്ഞ് വാതില്‍ തകര്‍ത്ത് വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ചു

സംഭവത്തില്‍ ആലപ്പുഴ ചാത്തനാട് ഷിജോയെ അറസ്റ്റ് ചെയ്തു. 

New Update
2242424244

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ആലപ്പുഴ ചാത്തനാട് ഷിജോയെ അറസ്റ്റ് ചെയ്തു. 

Advertisment

ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതില്‍ തകര്‍ക്കുകയും വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയുമായിരുന്നു. ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും പരിഭ്രാന്തിയിലാഴ്ത്തി. ജനറല്‍ ആശുപത്രി ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.  

Advertisment