തലശ്ശേരി: ബാഗ് നന്നാക്കാന്‍ കടയിലെത്തിയ 17-കാരിയുടെ കവിളില്‍ ചുംബിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും.
പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. പാനൂര്‍ കൈവേലിക്കല്‍ ചക്കരച്ചാന്‍കണ്ടിയില്‍ സി.കെ. സജു(47)വിനെയാണ് തലശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
പാനൂര്‍ പൂക്കോത്തെ ബാഗ് നന്നാക്കുന്ന കടയില്‍ 2018 ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എം. ബാസുരി ഹാജരായി. പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.