Advertisment

മോഷ്ടാക്കളുടെ ഇഷ്ട കേന്ദ്രമായി ചങ്ങനാശരി,  പട്ടാപ്പകല്‍ പോലും മാരകായുധങ്ങളുമായി മോഷ്ടാക്കള്‍ വിലസുന്നു;   ഒടുവില്‍ നടന്ന കടമാന്‍ചിറ ക്രൈസ്റ്റ് നഗറിലെ മോഷണത്തിലും പ്രതികളെ പിടികൂടാനാകാതെ പോലീസ്

 മോഷണം നടന്ന് ദിവങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

New Update
42444444444

ചങ്ങനാശേരി: മോഷ്ടാക്കളുടെ ഇഷ്ട കേന്ദ്രമായി ചങ്ങനാശരി, അന്വേഷണത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്. മോഷ്ടാക്കളെ പേടിച്ച് പകല്‍ പോലും വീട് പൂട്ടി പുറത്തു പോകാന്‍ ആളുകള്‍ പേടിക്കുകയാണ്. ഏപ്രില്‍ ആദ്യവാരം പട്ടാപ്പകല്‍ മാരകായുധങ്ങള്‍ ഉള്‍പ്പടെയായി പെരുന്നയില്‍ വീട് കുത്തി തുറന്ന് മോഷണം ശ്രമം നടന്നിരുന്നു. പിന്നാലെ മോഷ്ടാക്കള്‍ വ്യാപകമാകുന്നുവെന്നും പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ മോഷണം നടന്നത്.  മോഷണം നടന്ന് ദിവങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

Advertisment

ചങ്ങനാശേരി മാര്‍ക്കറ്റ് സ്വദേശി കൊച്ചുപറമ്പില്‍ ജോസി വര്‍ഗീസിന്റെ  വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. ജോസിയുടെ ഭാര്യ സൗമ്യ ജോലിക്കായി കാനഡയ്ക്കു പോകാനായി വിമാന ടിക്കറ്റ് ബുക്കു ചെയ്യുന്നതിനു ബാങ്കില്‍ നിന്നെടുത്ത് അലമാരയില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിക്കപ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അയല്‍പക്കത്തെ വീടിന്റെ  സി.സി.ടിവിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. സമീപത്തെ മറ്റ് മൂന്നു വീടുകളിലും മോഷണശ്രമം നടന്നിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്തുകടന്ന  മോഷ്ടാക്കള്‍ അലമാരയുടെ പൂട്ടുപൊളിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നത്. സ്വര്‍ണവും പണവും മോഷ്ടിച്ചശേഷം ബാഗും പഴ്സുകളും മറ്റ് രേഖകളും വലിച്ചെറിഞ്ഞാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. ഒന്നരമാസം മുമ്പ് പെരുന്നയിലെ വീടുകളില്‍ നടന്ന മോഷണം സംബന്ധിച്ചും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടില്ല.

 

Advertisment